കോട്ടയം: മണിമല പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി താലൂക്കിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ കങ്ങഴ ഇടയപ്പാറ കലാലയത്തില്‍ എന്‍ പ്രകാശ് (52) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച രാവിലെയാണ് പ്രകാശ് ആറ്റില്‍ ചാടിയത്. ബാഗും ചെരുപ്പും പാലത്തിന് സമീപം വെച്ച് ആറ്റിലേക്ക് ചാടുകയായിരുന്നു. ബാഗിലുണ്ടായിരുന്ന ഐഡി കാര്‍ഡ് നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്.
മണിമലപ്പാലത്തില്‍ നിന്ന് ഏതാണ്ട് അരക്കിലോമീറ്റര്‍ മാറിയാണ് മൂന്നാനി തടയണയുള്ളത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ദ്ധരും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
Comments are closed for this post.