കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മധുവിന്റെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ പൊലിസിനെ കുറ്റം പറഞ്ഞ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പൊലിസ് കാലതാമസം വരുത്തിയതുകൊണ്ടാണ് വിചാരണ വൈകാന്‍ കാരണമായതെന്ന് അഡ്വ. വി.ടി രഘുനാഥ് സ്വകാര്യ ചാനലിനോട് പറഞ്ഞു. തനിക്കെതിരെ സംശയമുയര്‍ന്ന സാഹചര്യത്തില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി തുടരുന്നതില്‍ താല്‍പര്യക്കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് ഇപ്പോഴും തുടരുന്നതുകൊണ്ടുമാത്രം പൊലിസ് അന്വേഷണത്തെപ്പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അഡ്വ രഘുനാഥ് അറിയിച്ചു.
മധുവിന്റെ കൊലപാതകത്തിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എവിടേയെന്ന് മണ്ണാര്‍ക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. പ്രതികള്‍ ആവശ്യപ്പെട്ട രേഖകള്‍ പൊലിസ് കൈമാറാതെ വിസ്താര നടപടികള്‍ തുടങ്ങാന്‍ കഴിയില്ല. ആദ്യ കുറ്റപത്രത്തില്‍ പഴുതുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.