മദീന: സഊദിയിൽ പ്രവാസികൾക്ക് മാത്രമായി ഒരുങ്ങുന്ന പ്രത്യേക പാർപ്പിട സമുച്ചയത്തിന്റെ ഭാഗമായി മദീനയിൽ നിമ്മിച്ച ആദ്യത്തെ മാതൃക ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ നിർവഹിച്ചു. മദീനയില്‍ 3,000 പ്രവാസി തൊഴിലാളികള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ പറ്റുന്ന ഹൗസിംഗ് പ്രൊജക്ട് ആണ് ഒരുങ്ങിയത്. 39,8000 ചതുരശ്ര മീറ്ററിലാണ് ചെറിയ കെട്ടിടങ്ങളുടെ രൂപത്തിൽ താമസ സ്ഥലം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ചികിത്സ സൗകര്യങ്ങളും വിനോദ സംവിധാനങ്ങളും മറ്റും ഒരുക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.
17,000 ത്തിലധികം തൊഴിലാളികൾ ചില ഡിസ്ട്രിക്ടുകളിൽ തിങ്ങിത്താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. ചെറിയ കെട്ടിടങ്ങളില്‍ താങ്ങാനാവുന്നതിലധികം ആളുകള്‍ ഒന്നിച്ച് താമസിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതിനു ശേഷമാണ് ഇത്തരമൊരു ഭവന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. മദീനയില്‍ തന്നെ അല്‍ ഉയൂന്‍, അല്‍ ഹിജ്‌റ തുടങ്ങിയ പ്രദേശങ്ങളിലും പ്രവാസികള്‍ക്കായുള്ള ഇത്തരം ഫ്‌ളാറ്റുകള്‍ ഒരുങ്ങുന്നുണ്ട്. ഹിജ്‌റ എക്‌സ്പ്രസ് വേയില്‍ 250,000 ചതുരശ്ര മീറ്ററിലാണ് താമസ സ്ഥലം ഒരുങ്ങുന്നത്. ഇവിടെ 15,000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടായിരിക്കും.
യാമ്പുവിലെ റോയല്‍ കമ്മീഷന്റെ നേതൃത്വത്തിലും സമാനമായ പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്. 5,000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പറ്റുന്ന സംവിധാനമാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസികള്‍ക്ക് മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കാനും അവയുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങള്‍ തടയാനുമാണ് പ്രവാസികള്‍ക്കു മാത്രമായി ഇത്തരം പാര്‍പ്പിട സമുച്ചയങ്ങള്‍ ഒരുക്കാന്‍ തീരുമാനമെടുത്തതെന്ന് ഗവർണർ പറഞ്ഞു.
Comments are closed for this post.