ഡെറാഡൂണിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് വിഷ്വല്‍ ഡിസെബിലിറ്റീസ് വിഷ്വല്‍ ഇംപെയര്‍മെന്റില്‍ നടത്തുന്ന ബി.എഡ് സ്പെഷല്‍ എജ്യൂക്കേഷന്‍ എം.എഡ് സ്പെഷല്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
യോഗ്യത
- ബി.എഡിന് അപേക്ഷാര്‍ഥി 50 ശതമാനം മാര്‍ക്കോടെ ബി.എ./ബി.എസ്സി./ബി.കോം ബിരുദം നേടിയിരിക്കണം.
- ബിരുദ പ്രോഗ്രാമിന് ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്,ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സയന്‍സ് (ഫിസിക്സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി) എന്നിവയില്‍ രണ്ടു വിഷയങ്ങള്‍ ഓരോന്നിനും കുറഞ്ഞത് 200 മാര്‍ക്കോടെ ജയിച്ചിരിക്കണം.
- എം.എഡ്. പ്രവേശനം തേടുന്നവര്‍ ബി.എഡ്. (വിഷ്വല്‍ ഇംപെയര്‍മെന്റ്)/തുല്യ പ്രോഗ്രാം 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം.
- ബി.എഡ്. യോഗ്യത നേടിയശേഷം റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ അംഗീകാരമുള്ള സ്പെഷ്യല്‍ എജ്യുക്കേഷനിലെ ഒരുവര്‍ഷ/രണ്ടുവര്‍ഷ ഡിപ്ലോമ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.
- ഇവര്‍ക്ക് രണ്ട് കോഴ്സുകള്‍ക്കും 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
ഫെബ്രുവരി 21ന് രാവിലെ 10 മുതല്‍ 12 വരെ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. അപേക്ഷാഫോറം ഉള്‍പ്പെടുന്ന പ്രോസ്പക്ടസ് www.nivh.gov.in ല്‍ ഡൗണ്‍ലോഡുചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 12നകം പ്രോസ്പക്ടസില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ ലഭിക്കണം.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.