2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വീട്ടമ്മയെ കയറിപ്പിടിച്ചെന്ന പരാതി; സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍

തൊടുപുഴ: വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍. തൊടുപുഴ സബ് ഡിവിഷന്‍ ചുമതലയുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ബജിത്ത് ലാലാണ് അറസ്റ്റിലായത്.

ഇയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്തുള്ള അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം

അതിക്രമം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മ കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാര്‍ട്‌മെന്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.