2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഭയില്‍ മോശം ഭാഷ: റോജി എം ജോണിന് സ്പീക്കറുടെ വിമര്‍ശനം

തിരുവനന്തപുരം: മോശം ഭാഷ ഉപയോഗിച്ചതിന് റോജി എം ജോണിന് സ്പീക്കറുടെ വിമര്‍ശനം. മറ്റംഗങ്ങളെ പോലെയല്ല റോജിയുടെ സംസാരമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.

റോജി എപ്പോഴും വേറൊരു ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഉപചോദ്യം അനുവദിക്കുന്നതില്‍ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നു എന്ന റോജിയുടെ വിമര്‍ശനത്തിനായിരുന്നു സ്പീക്കറുടെ മറുപടി.

എല്ലാവര്‍ക്കും പരിഗണന നല്‍കുന്നുണ്ടെന്നും പക്ഷപാതം കാണിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ന്യായമായ പരിഗണന എല്ലാവര്‍ക്കും നല്‍കാറുണ്ട്. പ്രതിപക്ഷ നേതാവ്, മുതിര്‍ന്ന നേതാക്കള്‍, ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.