
സിയോള്‍: ബദ്ധവൈരികളായ ഉത്തരകൊറിയയുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയ. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതും പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറുന്നതും ചര്‍ച്ച ചെയ്തേക്കും.
1950ലെ വിഭജനം മുതല്‍ ബന്ധുക്കളില്‍ നിന്ന് അകന്നു കഴിയുന്നവരുടെ സമാഗമവും ഇതു വഴി സാധ്യമാകുമെന്നാണ് ദക്ഷിണ കൊറിയ പ്രതീക്ഷിക്കുന്നത്. രണ്ടു ഘട്ട ചര്‍ച്ചകളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. 2015ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അവസാന ചര്‍ച്ച നടന്നത്.
2010ല്‍ ദക്ഷിണ കൊറിയയുടെ നാവികകപ്പല്‍ ഉത്തരകൊറിയ തകര്‍ത്തതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ആഗസ്തില്‍ വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളും ധാരണയായ ശേഷമാണ് വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് അയവു വന്നത്.