2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ തിരിച്ചടി; ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ

സോള്‍: കാലിഫോര്‍ണിയയിലെ യു.എസ് സെനിക കേന്ദ്രത്തില്‍ നിന്ന് ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ. വെള്ളിയാഴ്ച വാന്‍ഡെന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നുമാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിച്ചത്. കഴിഞ്ഞയാഴ്ച റഷ്യന്‍ പിന്തുണയോടെ ഉത്തരകൊറിയ തങ്ങളുടെ ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് ഇപ്പോള ദക്ഷിണകൊറിയയും തങ്ങളുടെ ചാര ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

രാവിലെ 10.19 ന് വിക്ഷേപിച്ച ഉപഗ്രഹം ഏകദേശം നാല് മിനിറ്റില്‍ ഭ്രമണപഥത്തില്‍ വിന്യസിച്ചുവെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. 11.37 ആയപ്പോഴേക്കും ഗ്രൗണ്ട് സ്‌റ്റേഷനുമായി ആശയവിനിമയ ബന്ധം സ്ഥാപിച്ചു.ഇലക്ട്രോഒപ്റ്റിക്കല്‍ ആന്റ് ഇന്‍ഫ്രാറെഡ് ഉപഗ്രഹമാണ് ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്നത്. ഇതിന് മുറമെ 2025 ല്‍ നാല് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും ദക്ഷിണകൊറിയ ലക്ഷ്യമിടുന്നു. ഇതുവഴി ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ ദക്ഷിണകൊറിയയ്ക്ക് സാധിക്കും.

Content Highlights:South Korea launches its first spy satellite after rival North Korea does the same

   


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.