2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഴിമതി: ചോയി സൂന്‍ സില്ലിന് മൂന്നു വര്‍ഷം തടവ്

സിയോള്‍: പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്വന്‍ ഹെയുടെ സുഹൃത്ത് ചോയി സൂന്‍ സില്ലിന് മൂന്നു വര്‍ഷം തടവ്. പ്രസിഡന്റുമായുള്ള അടുപ്പം മുതലാക്കി സര്‍ക്കാരിന്റെ തന്ത്രപ്രധാന ഔദ്യോഗിക രേഖകള്‍ പരിശോധിക്കുകയും സന്നദ്ധസംഘടന വഴി അനധികൃതമായി പണം സമ്പാദിക്കുകയും ചെയ്‌തെന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം.

ഉറ്റസുഹൃത്തിന് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാന്‍ അനുവാദം നല്‍കുകയും അനധികൃതമായി പണം സമ്പാദിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ പ്രസിഡന്റിനെ ദക്ഷിണ കൊറിയ പുറത്താക്കിയിരുന്നു. ചോയി ഗേറ്റ് എന്ന പേരിലാണ് വിവാദം അറിയപ്പെടുന്നത്. ഔദ്യോഗിക പദവിലില്ലാത്ത ചോയിക്ക് രേഖകള്‍ പരിശോധിക്കാന്‍ നല്‍കൂ എന്ന് പ്രസിഡന്റ് ഉത്തരവിട്ടതാണ് വിവാദമായത്.

2018 ഫെബ്രുവരി വരെയായിരുന്നു പാര്‍ക്കിന്റെ പ്രസിഡന്റ് പദവിയിലുള്ള കാലാവധി. കേസില്‍ സാംസങ് മേധാവി ലീ ജെ യോങ്ങും അറസ്റ്റിലായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.