2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഫാരിയില്‍ ‘1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ’ ഭക്ഷ്യമേളക്ക് തുടക്കം

ഷാര്‍ജ: തനി നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തരായി ആരുമുണ്ടാവില്ലല്ലോ. അതില്‍ കേരളത്തിന്റെ തെക്ക്, വടക്ക്, മധ്യം എന്ന ഭേദങ്ങളൊന്നുമില്ല. എന്നാല്‍, ഓരോ പ്രദേശത്തെയും ജനജീവിതം പോലെ തന്നെ ഭക്ഷണവും തികച്ചും വ്യത്യസ്തമായിരിക്കും. പ്രിയപ്പെട്ട വിഭവങ്ങള്‍ മുന്നിലെത്തുമ്പോള്‍, അതും മറ്റൊരു രാജ്യത്തായിരിക്കെ പറഞ്ഞറിയിക്കാനാവാത്ത ആഹ്‌ളാദവും സംതൃപ്തിയുമുണ്ടാകും.
യുഎഇയില്‍ ആദ്യമായി തെക്കന്‍ കേരള വിഭവങ്ങള്‍ പരിചയപ്പെടുത്തി ‘1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ’ എന്ന പേരില്‍ തിരുവിതാംകൂര്‍ ഭക്ഷ്യമേള യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ ഷാര്‍ജയിലെ സഫാരിയില്‍ 2023 സെപ്തംബര്‍ 21ന് ആരംഭിച്ചു.
’80കളിലെ തെക്കന്‍ കേരള വിഭവങ്ങള്‍ സഫാരിയില്‍ പുനരവതരിപ്പിക്കുകയാണെന്നും; കഴിഞ്ഞ വര്‍ഷങ്ങളില്‍ സഫാരി ഒരുക്കിയ ഫുഡ് ഫെസ്റ്റിവലുകളായ തട്ടുകട, കുമരകം, അച്ചായന്‍സ്, കുട്ടനാടന്‍ തുടങ്ങിയവയുടെ വമ്പിച്ച സ്വീകാര്യത പുതുമയാര്‍ന്ന ഈ ഭക്ഷ്യ മേളക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഫാരി ഗ്രൂപ് മാനേജിംങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടന ശേഷം പറഞ്ഞു. ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന രംഗ സജ്ജീകരണങ്ങള്‍ സഫാരിയുടെ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കുന്നതിന്റെ തെളിവ് കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ അതെല്ലാം നിറഞ്ഞു നില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളീയ ജനജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായ, സവിശേഷമായ ചില അനുഭവങ്ങളിലൂടെ കടന്നു പോയ ആ കാലയളവിനെയാണ് ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ കേരള ഭക്ഷ്യ വിഭവങ്ങളിലൂടെ പുന:സൃഷ്ടിക്കുന്നത്. അക്കാലത്തെ ജനങ്ങളുടെ സാംസ്‌കാരിക ജീവിതത്തില്‍ നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു നടന്‍ ജയന്‍. അന്നത്തെ കേരളീയ യുവാക്കള്‍ക്കിടയില്‍ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവാത്ത തരംഗം സൃഷ്ടിച്ച ജയന്റെ വസ്ത്രധാരണവും മാനറിസങ്ങളും കൂടാതെ, സാഹസികതയുടെയും പൗരുഷത്തിന്റെയും പ്രതീകമായിരുന്ന ജയന്റെ ഹെലിക്കോപ്റ്ററും അതേപടി പുന:സൃഷ്ടിച്ചു കൊണ്ടാണ് സഫാരി ബേക്കറി & ഹോട്ട്ഫുഡില്‍ തെക്കന്‍ കേരള ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ജഗപൊഗ ബീഫ് ഇടിച്ചത്, അങ്ങാടി ബീഫ് കിഴി പൊറോട്ട, ചിക്കന്‍ 2255, മരം ചുറ്റി കോഴി, കടത്തനാടന്‍ ബീഫ്, പൂഞ്ചോല ചിക്കന്‍ ഫ്രൈ, പവിഴമല്ലി മീന്‍ കൂട്ടാന്‍, അന്തിക്കുരുടന്‍ കൊഞ്ചു കറി, ചേട്ടത്തി ചെമ്മീന്‍, ചെല്ലാനം മീന്‍ ഫ്രൈ, കിള്ളിപ്പാലം ചിക്കന്‍ ഫ്രൈ, വിഴിഞ്ഞം ചിപ്പി ഫ്രൈ തുടങ്ങി നാവില്‍ വെള്ളമൂറിക്കുന്ന തെക്കന്‍ ഭക്ഷ്യ വിഭവങ്ങളുടെ വമ്പന്‍ നിര തന്നെ ഒരുക്കി 1980കളിലെ വല്ലാത്തൊരു അനുഭൂതി നിറച്ചു കൊണ്ടാണ് ‘1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ’ ഫുഡ് ഫെസ്റ്റിവല്‍ സഫാരിയില്‍ നടന്നു വരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.