ന്യൂഡല്‍ഹി: കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ കോണ്‍ഗ്രസ് മുന്‍അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സോണിയ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പനിയും ബ്രോങ്കൈറ്റിസുമുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിവിധ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും നിലവില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴിലാണ് ചികിത്സയെന്നും ആശുപത്രി ട്രസ്റ്റ് ചെയര്‍മാന്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Comments are closed for this post.