2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രായ പൂര്‍ത്തിയാകാത്ത മകന്‍ ട്രാഫിക് നിയമം ലംഘിച്ചു; അമ്മക്ക് 25000 രൂപ പിഴ

പ്രായ പൂര്‍ത്തിയാകാത്ത മകന്‍ ട്രാഫിക് നിയമം ലംഘിച്ചു; അമ്മക്ക് 25000 രൂപ പിഴ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകനും സുഹൃത്തുക്കളും നിയമം ലംഘിച്ച് സ്‌കൂട്ടറില്‍ ചുറ്റിയടിച്ചതിന് അമ്മക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. കൊഴുക്കുള്ളി സ്വദേശിനിക്കാണ് 25000 രൂപ പിഴ ചുമത്തി തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചത്. സ്‌കൂട്ടറിന്റെ ആര്‍.സി. ഓണര്‍ അമ്മയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മക്ക് മാത്രം പിഴ വിധിക്കുന്നതെന്ന് ജസ്റ്റിസ് ടി. മഞ്ജിത്ത് വിധിന്യായത്തില്‍ വ്യക്തമാക്കി. കേസില്‍ പ്രതിചേര്‍ക്കര്‍പ്പെട്ട കുട്ടിയുടെ അച്ഛനെ കോടതി വെറുതെ വിടുകയും ചെയ്തു.

കഴിഞ്ഞ ജനുവരി 20നാണ് കുട്ടിയെയും സുഹൃത്തുക്കളെയും മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. സുഹൃത്തുക്കളായ രണ്ട് പേരെ ഒപ്പമിരുത്തി അമിത വേഗതയിലാണ് കുട്ടി വണ്ടിയോടിച്ചതെന്ന് വ്യക്തമായതായതായി കോടതി പറഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് ഹെല്‍മെറ്റ് ധരിച്ചിരുന്നത്. കുട്ടികളുടെ പ്രായം കണക്കിലെടുത്താണ് മാതാപിതാക്കളെ പ്രതിച്ചേര്‍ത്ത് മോട്ടോര്‍ വാഹന വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴ തുക അടച്ചില്ലെങ്കില്‍ മാതാവ് അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തയിരുന്നു. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 2(30) അനുസരിച്ച് വാഹനം രജിസ്റ്റര്‍ ചെയ്യപ്പെട്ട വ്യക്തിയാണ് വാഹനത്തിന്റെ യഥാര്‍ത്ഥ ഓണറായികണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും, ബാധ്യതകളും രജിസ്‌ട്രേഡ് ഓണറുടെ പേരിലായിരിക്കും വരുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.