ആഗ്ര: കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ശ്മശാനത്തിലെത്തിച്ചത് കാറിന്റെ മുകളില്‍കെട്ടിവെച്ച്. ആഗ്രയിലാണ് സംഭവം നടന്നത്.
ശവസംസ്‌കാരത്തിനായി പിതാവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ഏറെ നേരം ആംബുലന്‍സ് കാത്തിരുന്നിട്ടും ലഭിക്കാതായതോടെയാണ് മകന്‍ സ്വന്തം കാറില്‍ പിതാവിന്റെ അന്ത്യയാത്ര നടത്തിയത്.
ആഗ്ര നഗരത്തില്‍ മാത്രം പ്രതിദിനം 600 ലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ 35 പേരാണ് ഇവിടെ മരിച്ചത്.
ആംബുലന്‍സിന്റെ കുറവുകാരണം, മരണപ്പെട്ട കൊവിഡ് രോഗികളുടെ മൃതദേഹം കൊണ്ടുപോകാനായി മണിക്കൂറുകളാണ് ആളുകള്‍ക്ക് കാത്തിരിക്കേണ്ടിവരുന്നത്.
മയിന്‍പുരി, ഫിറോസാബാദ്, മഥുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ അയക്കുന്നത് ആഗ്രയിലേക്കാണ്. രോഗികള്‍ കൂടിയതോടെ ആഗ്രയിലെ സ്വകാര്യ ആശുപത്രികള്‍ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തിയിരിക്കുകയാണ്.
Comments are closed for this post.