തിരുവല്ല: പത്തനം തിട്ടയില്‍ മകന്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. തിരുവല്ല സ്വദേശികളായ കൃഷ്ണന്‍ കുട്ട(72) ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ അനില്‍ കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 8.45 നാണ് സംഭവം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ വെട്ടുകൊണ്ട ഇരുവരും രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു. രക്ഷപ്പെടുത്താന്‍ തുനിഞ്ഞവരെ അനില്‍ മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അനിലിനെ പൊലിസെത്തിയാണ് കീഴ്‌പ്പെടുത്തിയത്. കൊല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments are closed for this post.