2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം ഈ പഴങ്ങള്‍

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം ഈ പഴങ്ങള്‍

പ്രമേഹം ഒരു ജീവിതശൈലിരോഗമാണ്. രക്തത്തില്‍ ‘ഗ്ലൂക്കോസി’ന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്ന് പറയുന്നത്. അമിതമായ ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയല്‍ എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. സമയത്ത് ചികിത്സിച്ച് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് നിയന്ത്രിക്കാനാവും. ഭക്ഷണരീതിയില്‍ മാറ്റംവരുത്തി പ്രമേഹത്തെ നിയന്ത്രിക്കാനാകും.

പ്രമേഹരോഗികള്‍ പഴം കഴിക്കാന്‍ പാടില്ലെന്നൊരു ധാരണ പൊതുവെയുണ്ട്. വലിയ അളവില്‍ പഞ്ചസാരയുടെ തോത് അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് അപകടകരമാണെന്നതു ശരി തന്നെയാണ്. എന്നാല്‍, എല്ലാ പഴവര്‍ഗങ്ങളോടും അപ്പാടെ ‘നോ’ പറയണമെന്ന് അതിനര്‍ത്ഥമില്ല. അത്യാവശ്യം വേണ്ട വൈറ്റമിനുകളും ധാതുക്കളും ഫൈബറുമെല്ലാം(നാരുകള്‍) ഉള്ളടങ്ങിയ, അത്ര അപകടമില്ലാത്ത ചില പഴങ്ങളുമുണ്ട്. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം. പക്ഷെ, ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. അമിതമായി വാരിവലിച്ചു തിന്നാനുള്ളല്ല, പഴവുമെന്ന ചിന്ത വേണം. ഭക്ഷണശേഷമോ സലാഡ് ആയോ എല്ലാം കഴിക്കാവുന്നതാണ്.

 1. ആപ്പിള്‍
  ആപ്പിളാണ് ഈ പട്ടികയിലെ ഒന്നാമന്‍. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് വെറുതെയല്ല. മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും ആപ്പിള്‍ ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ പരിഹാരമാണ്.

2ഓറഞ്ച്
എന്നാല്‍, പ്രമേഹസൗഹൃദമായ മറ്റൊരു പഴമാണ് ഓറഞ്ച്. പഴമെന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലെത്തുന്ന കൂട്ടത്തില്‍ മുന്നിലുണ്ടാകും ഓറഞ്ച്. ഏതു കാലത്തും വിപണയില്‍ ലഭ്യമാകുമെന്നു മാത്രമല്ല, അധികം കീശ കീറുകയുമില്ല. വൈറ്റമിന്‍ സിയും നാരുകളും നന്നായി അടങ്ങിയിട്ടുള്ള പഴമാണ് ഓറഞ്ച് എന്ന് അധികപേര്‍ക്കും അറിയാനിടയില്ല. കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് കുതിച്ചുകയറുമെന്ന ആശങ്കയും വേണ്ട. ഒരു സാധാരണ ഓറഞ്ചില്‍ പഞ്ചസാരയുടെ തോത് 12 ഗ്രാമിനപ്പുറം കടക്കില്ല.

 1. മാതളനാരകം/ഉറുമാമ്പഴം
  പലനാട്ടില്‍ പലപേരില്‍ അറിയപ്പെടുന്ന പഴമാണ്. മാതളനാരകമെന്നു ചിലര്‍ വിളിക്കുന്നു. പൊതുവെ ഉറുമാമ്പഴമെന്നും അറിയപ്പെടുന്നു. പഴവര്‍ഗങ്ങളില്‍ അല്‍പം റിച്ചാണ്; വിലകൊണ്ടും ഗുണം കൊണ്ടും. ശരീരത്തില്‍ ഉയര്‍ന്ന തോതില്‍ ഗ്ലൂക്കോസ് സാന്നിധ്യമുള്ളവര്‍ക്കു വളരെ ഉപകാരപ്രദമായ പഴമാണ്.

രക്തത്തിലെ പഞ്ചസാരയുടെ തോത് നിര്‍ണയിക്കുന്ന ഗ്ലിസെമിക് സൂചികയിലും ഗ്ലിസെമിക് ലോഡിലുമെല്ലാം അപകടം കുറഞ്ഞ പഴമാണ് ഉറുമാമ്പഴം. അതിലേറെ വൈറ്റമിനുകളുടെയും ആന്റിയോക്‌സിഡന്റുകളുടെയും പലതരത്തിലുള്ള ദാധുപദാര്‍ത്ഥങ്ങളുടെയും വലിയൊരു കലവറ തന്നെയാണ്. പഴം അല്ലികളാക്കിയെടുത്ത് കഴിക്കുകയോ ജ്യൂസാക്കി കുടിക്കുകയോ എല്ലാമാകാം. എന്നാല്‍, ജ്യൂസാക്കുമ്പോള്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

4.പേരക്ക
പേരക്കയാണ് അടുത്തത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് പേരയ്ക്കക്കുണ്ട്. അതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് ദിവസവും പേരയ്ക്ക കഴിക്കാം.

 1. സബര്‍ജില്‍
  അത്ര സുലഭമല്ല സബര്‍ജില്‍. പക്ഷെ, കഴിക്കാത്തവരും കാണാത്തവരും വിരളവുമായിരിക്കും. നാരുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം വലിയ തോതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ തോതും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ ഏറെ സഹായകരം.

പൊതുവെ ആളുകള്‍ക്ക് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കുന്ന പഴമാണ്. ഗ്ലിസെമിക് സൂചികയില്‍ അപകടംകുറവ്. സബര്‍ജില്‍ നാരുകള്‍ പഞ്ചസാരയുടെ സ്വാംശീകരണം കുറയ്ക്കുകയും ചെയ്യുന്നു. ഫ്രൂട്ട് സലാഡായും ഡെസേര്‍ട്ടില്‍ ചേര്‍ത്തുമെല്ലാം ഇത് ജീവിതത്തിന്‍രെ ഭാഗമാക്കാം.

6.അവക്കാഡോ
അവക്കാഡോ പഴം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവയ്ക്ക് കഴിവുണ്ടത്രേ.

 1. തണ്ണിമത്തന്‍
  പഴങ്ങളില്‍ തണ്ണിമത്തനോളം ജനപ്രിയമായത് വേറെ ഏതെങ്കിലുമുണ്ട്. വത്തക്കയെന്ന പേരില്‍ പ്രശസ്തന്‍. ചൂടുകാലത്ത് ദാഹം തീര്‍ക്കാനും ആശ്വാസം കൊള്ളാനും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പഴം. ശരീരത്തില്‍ ജലാംശം കൂട്ടാന്‍ ഉപകരിക്കുമെന്നതു തന്നെയാണ് തണ്ണീര്‍മത്തന്റെ പ്രധാന സവിശേഷത. ഇതോടൊപ്പം പ്രമേഹരോഗികളെ സന്തോഷിപ്പിക്കുന്ന മറ്റൊരു ഘടകവുമുണ്ട്; പഞ്ചസാരയുടെ തോതും കുറവാണ്. ഒരു കപ്പില്‍ 10 ഗ്രാമാണു പഞ്ചസാരയുടെ തോത്.
 2. ബെറീസ്
  സ്‌ട്രോബറി, ബ്ലാക്ക്‌ബെറി തുടങ്ങിയ പഴങ്ങളും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഫൈബറും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

9.നെല്ലിക്ക
നെല്ലിക്കയും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഫലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.

10.പീച്ച്
പീച്ച് പഴത്തില്‍ വളറെ കുറഞ്ഞ അളവിലാണ കലോറി അടങ്ങിയിട്ടുള്ളു.ഇത് കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ ഇവയടങ്ങിയ കിവിയും ഏറ്റവും ഉത്തമമായ പഴമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കിവിക്ക് കഴിയും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.