ഹംബര്‍ഗ്: ജര്‍മനിയില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാജ്യങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി തീവ്രവാദത്തെ ഉപയോഗിക്കുന്നുവെന്നാണ് മോദി പാകിസ്താനെ എടുത്തുപറയാതെ പറഞ്ഞത്.
തീവ്രവാദ ഭീഷണി കുറയ്ക്കുന്ന കാര്യം ചര്‍ച്ചയ്ക്കു വന്നപ്പോഴായിരുന്നു മോദിയുടെ പ്രതികരണം. പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറേ ത്വയ്ബ, ജയ്‌ഷേ മുഹമ്മദ് മുതല്‍ ഐ.എസ്.ഐ.എസ്, അല്‍ ഖായിദ തുടങ്ങിയ എല്ലാ സംഘടനകളും വെവ്വേറെയാണെങ്കിലും തത്വസംഹിത ഒന്നാണെന്ന് മോദി പറഞ്ഞു.
തീവ്രവാദ ഉന്മൂലനത്തിന് 11 പ്രവര്‍ത്തന അജണ്ടകളും മോദി മുമ്പോട്ടുവച്ചു. ജി20 രാജ്യങ്ങള്‍ തമ്മില്‍ തീവ്രവാദി സംഘങ്ങളുടെ ലിസ്റ്റ് കൈമാറുകയെന്നതുള്‍പ്പെടെയുള്ള പോയിന്റുകളാണ് അതിലുണ്ടായിരുന്നത്. തീവ്രവാദത്തിന്റെ സാമ്പത്തികം, ഫ്രാഞ്ചൈസികള്‍, സുരക്ഷിത സ്വര്‍ഗം, പിന്തുണ, സ്‌പോര്‍ണ്‍സര്‍മാര്‍ തുടങ്ങി എല്ലാം എതിര്‍ക്കപ്പെടണമെന്നും മോദി പറഞ്ഞു.
Comments are closed for this post.