2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മലപ്പുറം സ്വദേശിയായ സൈനികന്‍ ലഡാക്കില്‍ മരണപ്പെട്ടു

അരീക്കോട്: ജമ്മു കശ്മിരിലെ ലഡാക്കില്‍ മലപ്പുറം സ്വദേശിയായ സൈനികന്‍ മരണപ്പെട്ടു. അരീക്കോട് കുനിയില്‍ സ്വദേശി കൊടവങ്ങാട് കോലോത്തുംതൊടി കെ.ടി നുഫൈല്‍ ( 27) ആണ് മരിച്ചത്.
ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഏഴ് വര്‍ഷമായി സേനയില്‍ അംഗമായ നുഫൈല്‍ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ നിന്ന് ക്യാമ്പിലേക്ക് മടങ്ങിയത്. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞാന്‍. മാതാവ്: ആമിന. സഹോദരങ്ങള്‍: ഗഫൂര്‍, ശിഹാബുദ്ധീന്‍, സലീന, ഫൗസിയ, ജസ്‌ന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.