കോഴിക്കോട്: സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ രണ്ടാംപ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷം പ്രസ്താവിക്കും.
കോഴിക്കോട്ടെ സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. കസബ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു.
Comments are closed for this post.