തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം എം.എല്‍.എ ഹോസ്റ്റലില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി.മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഹൈബി ഈഡന്‍ താമസിച്ചിരുന്ന നിള 33,34 മുറികളിലാണ് പരിശോധന നടന്നത്.
എംഎല്‍എ ഹോസ്റ്റലിലെ മുറികളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ഇരയുടെ പരാതി. ഇരയുമൊത്ത് സീന്‍ മഹസര്‍ തയ്യാറാക്കാന്‍ ആയിരുന്നു പരിശോധന.
2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. പ്രാഥമികാന്വേഷണത്തിനും നിയമോപദേശത്തിനും ശേഷം ആഗസ്റ്റിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments are closed for this post.