ഒക്ടോബര്‍ മാസത്തില്‍ വാനനിരീക്ഷണകര്‍ക്ക് സന്തോഷകരമായ ചില വാര്‍ത്തകള്‍ കാത്തിരിക്കുന്നുണ്ട്. വെറും 14 ദിവസത്തെ ഇടവേളയില്‍ ഒക്ടോബറില്‍ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും സംഭവിക്കുകയാണ് എന്നതാണ് വാനനിരീക്ഷകരെ ആഹ്ലാദം കൊള്ളിക്കുന്ന ആ വാര്‍ത്ത.
ഒക്ടോബര്‍ 14ന് സൂര്യഗ്രഹണവും ഒക്ടോബര്‍ 28ന് ചന്ദ്രഗ്രഹണവും ദൃശ്യമാകും. ഒക്ടോബര്‍ 14ന് രാത്രി 11.29ന് ആരംഭിക്കുന്ന സൂര്യഗ്രഹണം 11.34ന് പൂര്‍ത്തിയാകും. ഒക്ടോബര്‍ 28ന് രാത്രി 11.31 ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 28ന് പുലര്‍ച്ചെ 3.36ന് അവസാനിക്കും.
ന്യൂഡല്‍ഹിയുടെ തെക്ക്-പടിഞ്ഞാറന്‍ ആകാശത്താണ് ഇന്ത്യയില്‍ ഈ രണ്ട് ഗ്രഹണങ്ങളും ദ്യശ്യമാകുക.
ന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം ഒക്ടോബര്‍ 29ന് പുലര്‍ച്ചെ 1.45നായിരിക്കും. ചന്ദ്രന്റെ 12 ശതമാനം നിഴലിലായിരിക്കും. ഏഷ്യ, റഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, അന്റാര്‍ട്ടിക്ക, ഓഷ്യാനിയ ഉള്‍പ്പെടെ ലോകമെമ്പാടും ചന്ദ്രഗ്രഹണം ദൃശ്യമാകും.
എന്നാല്‍ ഒക്ടോബറിലെ സൂര്യഗ്രഹണം ഇന്ത്യയിലുള്ളവര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ല. ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്ട്രീമിങ് ഉപയോഗിച്ച് സൂര്യഗ്രഹണം നിരീക്ഷിക്കാം.
Content Highlights:solar and lunar eclipse in october 2023
Comments are closed for this post.