2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മമതാ ബാനര്‍ജിയുടെ കഴുത്തില്‍ സോഷ്യലിസം മിന്നു കെട്ടും; മുഹൂര്‍ത്തം ഞായറാഴ്ച സേലത്തുവെച്ച്, രസകരം ഈ കല്യാണ വാര്‍ത്ത

സേലം: മമതാ ബാനര്‍ജിയുടെ കഴുത്തില്‍ സോഷ്യലിസം മിന്നു കിട്ടും. പറയുന്നത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ കല്യാണക്കാര്യമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ.പളനിസാമിയുടെ മകള്‍ മമത ബാനര്‍ജിയുടെയും സി.പി.ഐ സേലം ജില്ലാ സെക്രട്ടറി എ മോഹനന്റെ മകന്‍ സോഷ്യലിസത്തിന്റെയും കല്യാണക്കാര്യമാണ്.

സോഷ്യലിസത്തിന്റെ സഹോദരങ്ങളുടെ പേരും രസകരം. കമ്യൂണിസവും ലെനിനിസവും. താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ് മക്കള്‍ക്ക് കമ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിങ്ങനെ മോഹനന്‍ പേരിട്ടത്.
മോഹനന്റെ മുത്തച്ഛനും അച്ഛനുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു. പതിനെട്ടുവയസു മുതല്‍ സിപിഐയുടെ സജീവ പ്രവര്‍ത്തകനാണ് മോഹനന്‍. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീരപാണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്നു.

മമത ബാനര്‍ജിയോടുള്ള ഇഷ്ടംകൊണ്ടാണ് മകള്‍ക്ക് പളനിസ്വാമിയും ആ പേരിട്ടത്.
എന്തായാലും സോഷ്യലിസത്തിനും മമതാ ബാനര്‍ജിക്കും വിവാഹപ്രായമായപ്പോള്‍ ബന്ധുക്കള്‍ അക്കാര്യം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഈ ഞായറാഴ്ച സേലത്തുവെച്ചാണ് വിവാഹച്ചടങ്ങ്.
മണവാളന്റെയും മണവാട്ടിയുടേയും ബന്ധുക്കളുടേയും പേരുകളാണ് ഒരു സാധാരണ കല്യാണത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിമാറ്റിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.