സോപ്പ് നമ്മുടെ നിത്യോപയോഗ വസ്തുക്കളില്‍ ഏറെ മുന്‍പന്തിയിലുള്ളതാണ്. പല നിറത്തിലുള്ള പല സുഗന്ധത്തിലുള്ള സോപ്പുകള്‍ ഉപയോഗിക്കുന്നതില്‍ മലയാളികള്‍ ഒട്ടും പിന്നിലല്ല. സ്ഥിരമായി ഒരേ സോപ്പ് തന്നെ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ സോപ്പ് പതപ്പിച്ച് തേയ്ക്കാന്‍ വരട്ടെ ചിലപ്പോള്‍ പണി കിട്ടിയേക്കും. സോപ്പിന്റെ സുഗന്ധം കൊതുകിനെ ആകര്‍ഷിക്കുന്നതായാണ് പുതിയ പഠനം.
ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് വെര്‍ജീനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്ലെമന്റ് വിനേഗര്‍ എന്നയാളുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യമാണിത്.
ചില പ്രത്യേക ഫ്‌ളേവറുകളും ബ്രാന്റുകളുമുള്ള സോപ്പുകളാണ് കൊതുകിനെ ആകര്‍ഷിയ്ക്കുന്നത്. പ്രത്യേകിച്ചും ഫ്രൂട്‌സിന്റേയും പൂക്കളുടേയും ഗന്ധമുള്ള സോപ്പുകള്‍. സസ്യങ്ങളില്‍ നിന്നാണ് തങ്ങളുടെ ശരീരത്തിന് വേണ്ട ഷുഗര്‍ കൊതുകുകള്‍ ശേഖരിയ്ക്കുന്നത്.
ഇതായിരിയ്ക്കാം, ഇത്തരം ഗന്ധമുളള സോപ്പുകള്‍ ഉപയോഗിച്ചാല്‍ കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിയ്ക്കപ്പെടാന്‍ സാധ്യതയെന്ന് ക്ലെമന്റ് വിശദീകരിയ്ക്കുന്നു.
എന്നാല്‍ ഇത് സോപ്പിന്റെ ഗന്ധം അടിസ്ഥാനപ്പെടുത്തി പൂര്‍ണമായും വിശദീകരിയ്ക്കാന്‍ സാധിയ്ക്കില്ല. കാരണം ചില പ്രത്യേക തരം ആളുകള്‍ ഇത്തരം സോപ്പുകള്‍ ഉപയോഗിച്ചാല്‍ കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിയ്ക്കപ്പെടുന്നതായും ഇതേ സോപ്പ് മറ്റ് ചിലര്‍ ഉപയോഗിച്ചാല്‍ അത്ര പ്രശ്‌നം വരുന്നില്ലെന്ന് കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകളുടെ ശരീര ഗന്ധം കൂടി ഇതില്‍ അടിസ്ഥാനമായി വരുന്നു.
Comments are closed for this post.