ആലപ്പുഴ: ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗം ശാഖാ സെക്രട്ടറിയെ യൂണിയന്‍ ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറി രാജു ആണ് മരിച്ചത്. സംഘടന പ്രശ്‌നങ്ങളാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയോട് കൂടിയാണ് രാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോഫിനാന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ രാജുവുമായി ചിലര്‍ തര്‍ക്കമുണ്ടായിരുന്നു.
എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശനെ യൂണിയന്‍ ഓഫിസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 2020 ജൂണ്‍ 20നായിരുന്നു. ഇതിന്റെ വിവാദങ്ങളും കേസും അടങ്ങുന്നതിന് മുന്‍പാണ് സമാനമായ രീതിയില്‍ ശാഖാ സെക്രട്ടറിയുടെ മരണം. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments are closed for this post.