2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദേഹം മുഴുവന്‍ സ്‌മൈലി ഇമോജി: ‘ന്യൂജന്‍’ പാമ്പ് വിറ്റുപോയത് 6000 ഡോളറിന്

 

ഇരുതല മൂരിയൊക്കെ പിടിച്ച് വില്‍ക്കുന്ന വാര്‍ത്തകള്‍ ഒരുപാട് കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇവിടെയൊരു പാമ്പ് വിറ്റുപോയത് അതൊരു ‘ന്യൂജന്‍ പാമ്പ്’ ആയതുകൊണ്ടാണ്. ദേഹത്തില്‍ സ്‌മൈലി ഇമോജികള്‍ ഉള്ള പാമ്പുകളെയാണ് 6000 ഡോളറിന് വിറ്റുപോയത്. ഏകദേശം 4.3 ലക്ഷം രൂപ!

രണ്ടു പതിറ്റാണ്ട് കാലമായി പാമ്പുകളെ ബ്രീഡ് ചെയ്യുന്ന യു.എസിലെ ജസ്റ്റിന്‍ കോബില്‍ക്കയുടെ ശേഖരത്തിലാണ് സ്‌മൈലികളുമായി പാമ്പ് വളര്‍ന്നത്. കൃത്രിമമായി വികസിപ്പിച്ചെടുത്തതൊന്നുമല്ല, താനേ ഉണ്ടായതാണ് ഈ ഇമോജികളെന്ന് അദ്ദേഹം പറയുന്നു.

പല നിറങ്ങളിലുള്ള പെരുമ്പാമ്പുകളെ അദ്ദേഹം ബ്രീഡ് ചെയ്‌തെടുക്കാറുണ്ട്. ഈ പാമ്പിന് ഗോള്‍ഡന്‍ മഞ്ഞയും വെളുപ്പും വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇമോജി രൂപത്തില്‍ പുള്ളികള്‍ വരുമെന്ന് അദ്ദേഹം നിനച്ചിരുന്നില്ല. അപ്രതീക്ഷിതമായി കിട്ടിയ ഈ ഇമോജികള്‍ പാമ്പിനെ വലിയ വിലയ്ക്ക് വില്‍ക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.

എട്ടുവര്‍ഷക്കാലത്തെ ബ്രീഡിങ്ങിന് ശേഷമാണ് ഈ പാമ്പ് ജനിച്ചതെന്ന് ജസ്റ്റിന്‍ കോബില്‍ക്ക പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.