2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സംഘമായി കഞ്ചാവ് വലി; പെണ്‍കുട്ടികളെ പാര്‍ട്ടിക്കെത്തിച്ച കോളജ് വിദ്യാര്‍ഥിനിയുടെ തല അടിച്ചുപൊട്ടിച്ച് കാമുകന്‍

ചെന്നൈ: സംഘം ചേര്‍ന്നിരുന്നു കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊട്ടിച്ചു. തമിഴ്‌നാട് കന്യാകുമാരിയിലെ കുളച്ചിലിലാണ് സംഭവം. വിദ്യാര്‍ഥിനിയുടെ താമസസ്ഥലത്ത് നടന്ന ജോയിന്റ് പാര്‍ട്ടിക്കിടെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്.

അജിന്‍ എന്ന യുവാവുമായി നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പ്രണയത്തിലായി. എന്നാല്‍ സമീപകാലത്ത് പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങി. ഇതിനെ കാമുകനായ അജിന്‍ എതിര്‍ത്തു. ആണും പെണ്ണും ഒരുമിച്ചിരുന്ന് കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതും പരുക്കറ്റ വിദ്യാര്‍ഥിനിയായിരുന്നു. ഇത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവായിരുന്നു.

ലഹരിമരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയും കാമുകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വ്യാഴാഴ്ച്ച പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടക്കുന്നത് അജിന്‍ അറിഞ്ഞു. പുലര്‍ച്ചെ മതില്‍ ചാടി ഇവിടെയെത്തിയ അജിന്‍ ഇവിടെയുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന യുവാക്കളെ അടിച്ചോടിച്ചു. എതിര്‍ത്ത പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷം ഒളിവില്‍പോയ അജിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.