
നിശ്ചിത സമയത്തിനകം ഓവറുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫീല്‍ഡിങ് ടീമിന് മല്‍സരത്തില്‍ തന്നെ പിഴശിക്ഷ (മാച്ച് പെനാല്‍റ്റി) വിധിക്കുന്ന നിയമം ഏകദിന ക്രിക്കറ്റിലും നടപ്പാക്കുന്നു. ട്വന്റി-20യില്‍ വിജയകരമായി നടപ്പാക്കിയ രീതിയാണ് ഏകദിനത്തിലും ആലോചിക്കുന്നത്. നിശ്ചിത സമയം കഴിഞ്ഞ ശേഷമുള്ള ഓവറുകളില്‍ നാല് ഫീല്‍ഡര്‍മാര്‍ മാത്രമേ ഫസ്റ്റ് സര്‍ക്കിളിനു പുറത്ത് പാടുള്ളൂവെന്ന പെനാല്‍റ്റിയാണ് നടപ്പാക്കുക.
അതായത്, ഒരു ടീം നിശ്ചയിക്കപ്പെട്ട സമയത്ത് 48 ഓവറുകളാണ് എറിഞ്ഞതെങ്കില്‍ ബാക്കിയുള്ള രണ്ട് ഓവറുകളില്‍ നാല് പേര് ഒഴികെയുള്ളവര്‍ ഫസ്റ്റ് സര്ക്കിളിനുള്ളിലായിരിക്കണം ഫീല്‍ഡ് ചെയ്യേണ്ടത്. അടുത്ത വര്‍ഷം ഏകദിന സൂപ്പര്‍ ലീഗ് അവസാനിച്ച ശേഷമായിരിക്കും പരിഷ്കാരം നടപ്പാക്കുക. കഴിഞ്ഞ ജനുവരിയിലാണ് ട്വന്റി 20യില്‍ ഈ നിയമഭേദഗതി കൊണ്ടുവന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ഇന്നിങ്സിലെ അവസാന ഓവര്‍ ആരംഭിച്ചില്ലെങ്കില്‍ ഈ ഓവറില്‍ 30 വാര സര്‍ക്കിളിനുള്ളിലേക്ക് ഒരു ഫീല്‍ഡറെ കൂടി നിര്‍ബന്ധമായും വിന്യസിക്കുകയെന്നതാണ് ഈ നിയമം. അതായത് ബൗണ്ടറിക്കരികില്‍ പരമാവധി നാല് പേരെ മാത്രമേ നിര്‍ത്താനാവൂ.
പന്തിന്റെ മിനുസവും തിളക്കവും വര്‍ധിപ്പിക്കാനായി പന്തില്‍ തുപ്പുന്നത് കൊവിഡ് പശ്ചാത്തലത്തില്‍ വിലക്കിയിട്ടുണ്ട്. ബൗളറുടെ റണ്ണപ്പ് സമയത്ത് ഫീല്‍ഡര്‍മാര്‍ ബാറ്റ്സ്മാന്മാരുടെ ശ്രദ്ധതിരിക്കുന്ന തരത്തില്‍ ചലനങ്ങളോ നീക്കങ്ങളോ അംഗവിക്ഷേപങ്ങളോ നടത്താന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ ആ പന്തില്‍ അഞ്ച് റണ്‍സ് അംപയര്‍ ബാറ്റിങ് ടീമിന് അനുവദിക്കും. ഡെഡ് ബോളായി കണക്കാക്കി ഒരു പന്ത് അധികമായി എറിയേണ്ടിയും വരും.
Comments are closed for this post.