2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ല, കാണാതെ പഠിച്ചതാണ്; മുമ്പും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി

കൊച്ചി: ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് കുട്ടിയില്‍ നിന്നും പൊലിസ് മൊഴിയെടുത്തു.
മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും കാണാതെ പഠിച്ചതാണെന്നും കുട്ടിയുടെ മൊഴി. മുമ്പും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. അതേ സമയം പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കാറുണ്ടെന്ന് പിതാവ് പറഞ്ഞു. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ല. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. ആര്‍.എസ്.എസിനെതിരേയാണ് മുദ്രാവാക്യം വിളിച്ചത്. നേരത്തെയും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അത് യൂട്യൂബില്‍ ലഭ്യമാണെന്നും പിതാവ് അസ്‌ക്കറലി വ്യക്തമാക്കി.
പള്ളുരുത്തിയിലെ വീട്ടില്‍വെച്ച് ഇന്നു രാവിലെയാണ് അസ്‌ക്കറലിയെ പൊലിസ്
കസ്റ്റഡിയിലെടുത്തത്. ഇയാളെ ആലപ്പുഴയിലെ കേസ് അന്വേഷിക്കുന്ന സംഘത്തിനു കൈമാറി.
കുട്ടിയെ റാലിയിലേക്കുകൂട്ടികൊണ്ടുവന്നത് പിതാവ് അസ്‌ക്കറലിയാണെന്നാണ് പൊലിസ് വ്യക്തമാക്കിയിരുന്നു.
എറണാകുളം തോപ്പുംപടി തങ്ങള്‍ നഗര്‍ പൂച്ചമുറി സ്വദേശി അസ്‌ക്കറലി എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ്.
കുട്ടിയെ തിരിച്ചറിഞ്ഞതിനു പിന്നാലെ ഈ വീട്ടില്‍ ആലപ്പുഴ സൗത്ത് പൊലിസ് എത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കുടുംബം ഒളിവില്‍ പോവുകയായിരുന്നു. ഇന്ന് ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.