2022 January 27 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബലിപെരുന്നാള്‍ ദിനത്തിലെ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ മാറ്റി വെക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്

 

കോഴിക്കോട്: ബലിപെരുന്നാള്‍ ദിനത്തിലെ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ മാറ്റിവെക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. 2021 ജൂലൈ 21 ബുധനാഴ്ച മുസ്‌ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണെന്നും മതപരമായി ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ നടത്തുന്നത് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും ആയതില്‍ അന്നേ ദിവസത്തെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി.

 

 

ശ്രീ. വി. ശിവൻകുട്ടി
ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി,

സർ,
2021 ജൂലൈ 21 ബുധനാഴ്ച മുസ് ലിംകൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണല്ലൊ. മതപരമായി ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തിൽ പ്ലസ് വൺ, പ്ലസ് ടു തുല്യത പരീക്ഷ നടത്തുന്നത് മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രയാസം സൃഷ്ടിക്കും. ആയതിൽ അന്നേ ദിവസത്തെ പരീക്ഷ മാറ്റിവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്ഥതയോടെ,

സത്താർ പന്തലൂർ
ജനറൽ സെക്രട്ടറി, SKSSF

12.7.2021
Kozhikode


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.