ദുബൈ: യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെ കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ കോഡിനേഷന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. ദുബൈ കെ.എം.സി.സി ഹാളില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ പ്രസിഡന്റ് ശമീം പന്നൂരിന്റെ അധ്യക്ഷതയില്‍ യു.എ.ഇ എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സിദ്ദിഖ് എളേറ്റില്‍ റിപ്പോര്‍ട്ട് അവതരിച്ചു. പുതിയ ഭാരവാഹികളെ പാനല്‍ കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ഫൈസി പ്രഖ്യാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, അബ്ദുല്‍ ജലീല്‍ എടക്കുളം, ശാക്കിര്‍ ഫറോക്ക്, മുഹമ്മദലി കോമത്ത്, അഫ്‌സല്‍ കോട്ടക്കാവയല്‍, സ്വാലിഹ് റഹ്മാനി സംസാരിച്ചു.
ഭാരവാഹികള്‍: നവാസ് കടമേരി അബൂദബി (പ്രസിഡന്റ്), സാലിഹ് റഹ്മാനി അജ്മാന്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് പാണത്തോടി ദുബൈ (ട്രഷറര്‍), സഫീര്‍ ജാറംകണ്ടി ഷാര്‍ജ (വര്‍ക്കിങ് സെക്രട്ടറി), സയ്യിദ് മുനവ്വര്‍ തങ്ങള്‍ അല്‍ ഐന്‍, മനാഫ് അല്‍ ഹാദി ദുബൈ, റംസീര്‍ റഹ്മാനി അല്‍ ഐന്‍, ശാദ് വള്ളിയാട് ദുബൈ, ടി.കെ.വി നജീബ് അബൂദാബി (വൈസ് പ്രസിഡന്റ്മാര്‍), മുഹമ്മദ് ശാഫി ഇയ്യാട്, മുഹമ്മദ് ശഫീഖ് പുറമേരി അജ്മാന്‍, റസീഫ് പുറക്കാട് ഷാര്‍ജ, മുഹമ്മദ് സാലിം വടകര ഫുജൈറ, ബഷീര്‍ കളരാന്തിരി അബൂദബി.
സുപ്രഭാതം വാര്‍ത്തകള്‍ക്കായി വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BFENAg0yrA2DN9ZJTwb5Z5
Comments are closed for this post.