2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സൗത്ത് സോൺ SKSSF മീലാദ് കോൺഫറൻസിന്റ സ്വാഗതസംഘം രൂപീകരിച്ചു

അബുദാബി: ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ അബുദാബിയിൽ വെച്ച് 2023 ഒക്ടോബർ 8 ന് സൗത്ത് സോൺ SKSSF സംഘടിപ്പിക്കുന്നനൂറുൻ അലാ നൂർ മീലാദ് കോൺഫറൻസിന്റെയും മജ്ലിസുന്നൂർ വാർഷികത്തിന്റെയും വിജയകരമായ പ്രവർത്തനത്തിന് 51അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രസ്തുത യോഗത്തിൽ മീലാദ് കോൺഫെറൻസിന്റെ രണ്ടാം ഘട്ട പ്രചരണ പോസ്റ്റർ ക്യാമ്പയിൻ അബുദാബി സുന്നി സെന്ററിന്റെയും, SKSSF നേതാക്കന്മാരുടെയും സാനിധ്യത്തിൽ തുടക്കം കുറിച്ചു.സൗഹൃദ കൂട്ടായ്മകളും മറ്റും സമൂഹത്തിന്റെ നന്മക്കായി പ്രവർത്തിക്കണമെന്നും ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ SKSSF എല്ലാ കാലത്തും സന്നദ്ധരാവണമെന്നും യോഗം ഉത്ഘാടനം നിർവഹിച്ചുകൊണ്ട് അബുദാബി സുന്നി സെന്റർ പ്രസിഡന്റ്‌ സയ്യിദ് അബ്ദുൽ റഹ്മാൻ തങ്ങൾ പ്രസ്താവിച്ചു.

സ്വാഗതസംഘം ചെയർമാൻ ഇസ്ഹാഖ് നദ്‌വി കോട്ടയം അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ഷാജഹാൻ ഓച്ചിറ സ്വാഗതവും രക്ഷാധികാരി അബ്ദുൽ അസീസ് മൗലവി ഉൽബോധന പ്രഭാഷണവും നടത്തി.തെക്കൻ കേരളത്തിലെ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലെയും പ്രവാചക പ്രേമികളെ സംഘടിപ്പിച്ചു ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ നബിദിനത്തോടനുബന്ധിച്ചു നടത്തുന്ന മീലാദ് കോൺഫറൻസ് മെഗാ പരിപാടിയുടെ കാര്യപരിപാടികളെ പ്രതിപാദിച്ചു കൊണ്ട് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹാഫിള് സമീർ അൻവരി ഉസ്താദ് വിശദീകരണം നടത്തി.ഒക്ടോബർ 8 ഞായറാഴ്ച മജ്ലിസുന്നൂർ വാർഷികവും മൗലിദ് മജ്ലിസും ബുർദ മജ്ലിസും ശേഷം നടക്കുന്ന മീലാദ് സമ്മേളനം പാണക്കാട് സയ്യിദ് അസീൽ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യും. ഉസ്താദ് അൽ ഹാഫിള് സിറാജ്ജുദ്ധീൻ ഖാസിമി പത്തനാപുരം സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് മീലാദ് പ്രഭാഷണവും സയ്യിദ് അബ്ദുൽ റഹ്‌മാൻ തങ്ങൾ അനുഗ്രഹപ്രഭാഷണവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

മീലാദ് കോൺഫറൻസിനു ആശംസകൾ നേർന്നു കൊണ്ട് SKSSF അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ അഡ്വ: ശറഫുദ്ധീൻ സാഹിബ്‌, ജനറൽ സെക്രട്ടറി ഹഫീല് ചേലാട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.രക്ഷാധികാരി സയ്യിദ് റഫീഖ് തങ്ങൾ ദുആക്ക് നേതൃത്വം നൽകി.സ്വാഗതസംഘം ട്രഷറർ ജാബിർ നൂഹ് ആലുവ നന്ദി പറഞ്ഞു.

Content Highlights:skssf milad conference


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.