2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഹ്‌റൈനിലുടനീളം എസ്.കെ.എസ്.എസ്.എഫ് ‘മനുഷ്യജാലിക’ പ്രചരണ പര്യടനം തുടരുന്നു..

മനാമ: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് മനാമയില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ബഹ്‌റൈനിലുടനീളം നടന്നു വരുന്ന ചലോജാലിക പ്രചരണ പര്യടനം തുടരുന്നു..

പ്രചരണ പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ഐ.വൈ.സി.സി ആസ്ഥാനത്ത് എത്തിയ SKSSF ചലോ ജാലിക സംഘത്തിന് IYCC ആക്റ്റിംഗ് പ്രസിഡന്റ് വിനോദ് ആറ്റിങ്ങലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ ബഹ്‌റൈന്‍ SKSSF സെക്രട്ടറി മജീദ് ചോലക്കോട് മനുഷ്യ ജാലിക സന്ദേശം കൈമാറി.

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനുഷ്യജാലികയില്‍ ബഹ്‌റൈനിലെ മതസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഇതിന്റെ സന്ദേശ പ്രചരണഭാഗമായി നടക്കുന്ന ചലോ ജാലിക പ്രചരണ പര്യടനം ഇതിനകം മനാമ, ഹൂറ, ഗുദൈബിയ, ജിദ്ഹഫ്‌സ്, ഉമ്മുല്‍ ഹസം, ഗലാലി, മുഹറഖ്, ഈസ്റ്റ് റഫ, സാര്‍, ബുദയ്യ, സല്‍മാനിയ്യ, ഹമദ് ടൗണ്‍, ദാറു കുലൈബ് എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി.

ജിദാലി, ഹിദ്ദ്, സനാബീസ് ഏരിയകളിലും ബഹ്‌റൈനിലെ വിവിധ സംഘടനാ ആസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.