ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം: കെ.മുരളീധരന്‍ എം.പി
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ന്യൂനപക്ഷാവകാശ നിഷേധങ്ങള്‍ക്കെതിരെ മാര്‍ച്ച് രണ്ടിന് സംസ്ഥാനത്തെ എല്ലാ കലക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്താന്‍ എസ് കെ എസ് എസ് എഫ് ആന്വല്‍ കാബിനറ്റ് തീരുമാനിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികള്‍ വെട്ടിച്ചുരുക്കുകയും സ്‌കോളര്‍ഷിപ്പുകള്‍ തടയുകയും ചെയ്ത നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായാണ് സംഘടന സമരരംഗത്തിറങ്ങുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.മുരളീധരന്‍ എം.പി പറഞ്ഞു.
മുസ് ലിംകളെ ബോധപൂര്‍വ്വം പാര്‍ശ്വവത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംഘ് പരിവാറുമായി സന്ധിസംഭാഷണം നടത്തുന്നത് മഹാ വിഢിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട് ആമുഖ പ്രഭാഷണം നടത്തി. സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, അയ്യൂബ് മുട്ടില്‍, ഹബീബ് ഫൈസി കോട്ടോപാടം, ബഷീര്‍ അസ്അദി നമ്പ്രം, ഒ.പി അഷ്‌റഫ്, അന്‍വര്‍ മുഹിയിദ്ധീന്‍ ഹുദവി തൃശ്ശൂര്‍, അബ്ദുല്‍ ഖാദര്‍ ഹുദവി എറണാംകുളം, ത്വാഹ നെടുമങ്ങാട്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ സംസാരിച്ചു . ആശിഖ് കുഴിപ്പുറം ക്യാമ്പ് നിയന്ത്രിച്ചു. ഹസ്സന്‍ മുസ്ലിയാര്‍, അലി അക്ബര്‍ മുക്കം, സുബുലു സലാം വടകര, മുഹമ്മദ് പടിഞ്ഞാറത്തറ എന്നിവര്‍ സംബന്ധിച്ചു
Comments are closed for this post.