കോഴിക്കോട്: പി.എസ്.സിയിലും ഇസ്ലാമോഫോബിയ വളരുന്നുണ്ടോയെന്ന് ആശങ്കപ്പെടുന്നതായി എസ്.കെ.എസ്.എസ്.എഫ്. ജുമുഅ സമയങ്ങളില്‍ പരീക്ഷ നിശ്ചയിക്കുന്നത് പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കൂടുതല്‍ മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന അറബിക് വെള്ളിയാഴ്ച ജുമുഅ സമയത്ത് നിശ്ചയിച്ചത് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജുമുഅ സമയത്തെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് പി.എസ്.സി ചെയര്‍മാന് കത്തയച്ചു.
Comments are closed for this post.