മലപ്പുറം: ക്യാമ്പസ് വിദ്യാർത്ഥിനികൾക്കായി എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംഘടിപ്പിച്ച പെൻക്വീൻ ഗേൾസ് ക്യാമ്പസ് കാൾ, വിദ്യാർത്ഥിനി സംഗമം സമാപിച്ചു.
വളവന്നൂർ ബാഫഖി ആർട്സ് ആന്റ് സയൻസ് ക്യാമ്പസിൽ നടന്ന ക്യാമ്പസ് കാൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ക്യാമ്പസുകളെ പ്രതിനിധീകരിച്ച് മുന്നൂറോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. ഹുബ്ബുറസൂൽ, സമസ്ത 100 വർഷങ്ങൾ, ഇസ്‌ലാമിക് ആർട് ഫോംസ്, വിദ്യാഭ്യാസ മുന്നേറ്റം, സ്വതന്ത്ര ചിന്തയുടെ വിവിധ രൂപങ്ങൾ, ജന്‍ഡര്‍ പൊളിറ്റിക്സ്, ആത്മീയത എന്നീ വിഷയങ്ങളിൽ ചർച്ചകളും , സമ്മിലൂനി എന്ന പ്രമേയത്തിൽ എക്സിബിഷനും നടന്നു.
വിവിധ സെഷനുകളിലായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, സത്താർ പന്തലൂർ, റഷീദ് ഫൈസി വെള്ളായിക്കോട് , ഷാഹുൽ ഹമീദ് മാസ്റ്റർ, സാലിം ഫൈസി കൊളത്തൂർ, ഹബീബ് ഫൈസി കോട്ടോപാടം, ആഷിക്ക് കുഴിപ്പുറം , റഫീഖ് ചെന്നൈ, ആസിഫ് ദാരിമി പുളിക്കൽ, ഷുഹൈബ് ഹൈത്തമി, അലി മാസ്റ്റർ വാണിമേൽ, റഷീദ് ഹുദവി ഏലംകുളം, ജസീം ഫൈസി, ഷിയാസ് ഹുദവി, ഹുബൈബ് വാഫി, ബാസിത്ത് മുസ്‌ലിയാരങ്ങാടി, ജുനൈദ് വയനാട്, ഉമൈർ, ഹസൻ ബസരി സംബന്ധിച്ചു.
പാണക്കാട് സയ്യിദ സുൽഫത്ത് ബീവി, സയ്യിദ സജ്‌ന ബീവി, സയ്യിദ ഹനിയ്യ ബീവി, സയ്യിദ ഷബാന ബീവി, സയ്യിദ ഷഹ്‌മ ബീവി, സയ്യിദ ബയാന ബീവി, ഫാസില ഫാത്തിമ തമിഴ്‌നാട്, ഷാദിയ മുഹമ്മദ്, ഫർഹാന നസ്‌റിൻ, നാജിയ ബദ്റു, സുഫൈറ ടീച്ചർ, സക്കീന, സഹീദ സഹ്‌റവിയ്യ , ഫർസാന കാളിയാർ, റാഷിദ, സുജിന, ജഹനാര, മിസ്‌രിയ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
Comments are closed for this post.