2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എസ് കെ എസ് എസ് എഫ് ജില്ലാ റബീഅ് കോണ്‍ഫറന്‍സ് ഇന്ന്

skssf statement lateast updation

ജില്ലാ റബീഅ് കോണ്‍ഫറന്‍സ് ഇന്ന്

തിരുനബി (സ്വ) : സ്‌നേഹം, സമത്വം, സഹിഷ്ണുത എന്ന പ്രമേയത്തില്‍ നടത്തുന്ന റബീഅ് ക്യാമ്പയിനിന് തുടക്കം കുറിച്ചും, റബീഉല്‍ അവ്വലിനെ സ്വാഗതമോതിയും ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോണ്‍ഫറന്‍സും, പി കെ പി ഉസ്താദ് അനുസ്മരണവും നാളെ വൈകുന്നേരം നാല് മണി മുതല്‍ കണ്ണൂര്‍ സിറ്റി മരക്കാര്‍കണ്ടി രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. അസ്‌റ് നിസ്‌കാരാനന്തരം സ്വാഗതസംഘം ചെയര്‍മാന്‍ സി സമീര്‍ സാഹിബ് പതാക ഉയര്‍ത്തലോടെ പരിപാടികള്‍ക്ക് തുടക്കമാവും.

അസ്‌ലം അസ്ഹരി പൊയ്തുംകടവിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് പി കെ പി ഉസ്താദ് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണം നടക്കും. അന്‍വര്‍ മുഹ്‌യദ്ധീന്‍ ഹുദവി ആലുവ പ്രവാചകപ്രകീര്‍ത്തന പ്രഭാഷണം നിര്‍വ്വഹിക്കും. ചെറുമോത്ത് ഉസ്താദ് കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

ജില്ലാതല ഖുര്‍ആന്‍ മെസ്സേജ് പ്രോഗ്രാം (ക്യു. എം. പി ) ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വേദിയില്‍ വെച്ച് വിതരണം ചെയ്യും. മന്‍ഖൂസ് മൗലിദ് സദസ്സിന് ജില്ലയിലെ സയ്യിദന്‍മാര്‍ നേതൃത്വം നല്‍കും. ഖാജ ഹുസൈന്‍ ദാരിമി മദ്ഹ് ആലപിക്കും. സമസ്തയുടേയും പോഷകഘടകങ്ങളുടേയും നേതാക്കള്‍, മുദരിസുമാര്‍, മുതഅല്ലിമുകള്‍, മേഖല ക്ലസ്റ്റര്‍ ശാഖാ ഭാരവാഹികള്‍ തുടങ്ങി ആയിരക്കണക്കിന് പേര്‍ സംബന്ധിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.