2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മതനിരാസ കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ ചെറുക്കും : എസ് കെ എസ് എസ് എഫ്

മതനിരാസ കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ ചെറുക്കും : എസ് കെ എസ് എസ് എഫ്

കോഴിക്കോട്: ഇസ്‌ലാമിക വിശ്വാസത്തേയും സംസ്‌കാരത്തേയും ദുര്‍ബലപ്പെടുത്താന്‍ തയ്യാറാക്കുന്ന മതനിരാസ ഒളിയജണ്ടകള്‍ ചെറുക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. തട്ടം തലയിലിടാന്‍ തന്നാല്‍, അത് വേണ്ട എന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഉണ്ടായത്‌കൊണ്ടാണെന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ പ്രസ്താവന വ്യാമോഹം മാത്രമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

മത ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി അഭിനയിക്കുകയും മറുഭാഗത്ത് മതത്തെ ദുര്‍ബലപ്പെടുത്താനുമുള്ള ഇത്തരക്കാരുടെ ഇരട്ട മുഖമാണ് പുതിയ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. ഇത്തരം ആശയ പ്രചാരണങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വിലപ്പോവില്ല. കാമ്പസുകള്‍ കേന്ദ്രീകരിച്ചും മറ്റും ഇവരുടെ നേതൃത്വത്തില്‍ നടക്കുന്ന മതനിരാസ ആശയ പ്രചാരണങ്ങളെ വിശ്വാസികള്‍ ജാഗ്രതയോടെ കാണണമെന്നും യോഗം അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.