2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

“ഇൻക്ലൂസീവ് ഇന്ത്യ” എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്വാതന്ത്ര്യദിന സ്നേഹസംഗമം ശ്രദ്ധേയമായി

ഉബൈദുല്ല റഹ്‌മാനി കൊമ്പംകല്ല്

മനാമ: സ്വാതന്ത്ര്യ ദിനത്തിൽ
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ച “ഇൻക്ലൂസീവ് ഇന്ത്യ” സ്വാതന്ത്ര്യ ദിന സ്നേഹ സംഗമം ശ്രദ്ധേയമായി. ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓൺലൈനിൽ സംഘടിപ്പിച്ച സംഗമം
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. അഖണ്ഡതയിലൂന്നിയ രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും ഊട്ടിയുറപ്പിക്കാൻ എന്നും മുന്നിലുണ്ടാവുമെന്ന പ്രതിജ്ഞ പുതുക്കി നടന്ന സംഗമം പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരാണ് സംഗമത്തിൽ പ്രമേയ പ്രഭാഷണം നടത്തിയത്. തുടർന്ന് ബഹ്റൈൻ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ ആശംസാ പ്രഭാഷണം നടത്തി. എസ് .കെ .എസ് . എസ്. എഫ് ബഹ്റൈൻ ഘടകത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്ന് മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പറഞ്ഞു.

സംഗമത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജന: സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ചു.
സമസ്ത ബഹ്റൈൻ നേതാക്കളായ
വി.കെ കുഞ്ഞമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ് , അബ്ദുൽ ഗഫൂർ കൈപ്പമംഗലം
(കെ.എം. സി.സി) തുടങ്ങി
ബഹ്റൈനിലെ സാമൂഹ്യ
സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

സമസ്ത ബഹ്റൈൻ കോഡിനേറ്റർ
അശ്റഫ് അൻവരി ചേലക്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവാസ് കുണ്ടറ സ്വാഗതവും
പി.ബി മുഹമ്മദ് മോനു നന്ദിയും പറഞ്ഞു. കൊവിഡ് പശ്ചാതലത്തിൽ
സൂം ആപ്ലിക്കേഷൻ വഴി ഓൺലൈനായി സംഘടിപ്പിച്ച പരിപാടി https://youtu.be/q8rokhbtCMg എന്ന
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ബഹ്‌റൈൻ യൂറ്റൂബ്‌ ചാനൽ വഴി സംപ്രേഷണം ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.