അബുദാബി: ‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ SKSSF കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 88 കേന്ദ്രങ്ങളിലായി നടന്ന മനുഷ്യ ജാലിക അബൂദാബിയിലും സംഘടിപ്പിച്ചു.
ജനുവരി 29ന് ഞായറാഴ്ച്ച അബുദാബി SKSS ന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി യു എ ഇ നാഷണല്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ SKSSF കേരള സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ് റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഉസ്താദ് റശീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി. അബുദാബി ട്രഷറര്‍ ഉസ്താദ് ജാബിര്‍ വാഫി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഉസ്താദ് അബ്ദുല്ല നദ് വി, ഹാരിസ് ബാഖവി, സയ്യിദ് ജാബിര്‍ ദാരിമി, അബ്ദുസ്സലാം ടി കെ,മന്‍സൂര്‍ മൂപ്പന്‍, അഡ്വ: ശറഫുദ്ധീന്‍, സാബിര്‍ മാട്ടൂല്‍, ശിഹാബ് പരിയാരം, സിദ്ധീഖ് എളേറ്റില്‍, അശ്‌റഫ് പൊന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍കബീര്‍ ഹുദവി സ്വാഗതവും ഇബ്രാഹീം പാറന്നൂര്‍ നന്ദിയും പറഞ്ഞു.
Comments are closed for this post.