2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിസക്ക് വൈദഗ്ധ്യ പരീക്ഷ കർശനമാക്കി സഊദി; പരീക്ഷ എഴുതേണ്ട 19 തസ്തികകൾ ഇവയാണ്

റിയാദ്: വിസക്ക് വൈദഗ്ധ്യ പരീക്ഷ കർശനമാക്കി സഊദി. യോഗ്യതയില്ലാത്ത തൊഴിലാളികൾ രാജ്യത്തേക്ക് വരുന്നത് തടയുന്നതിനായി സഊദി അറേബ്യ ആരംഭിച്ച വൈദഗ്ധ്യ പരീക്ഷയിൽ (Skill Verification Programme Test) കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി. ഇതോടെ 19 തസ്തികകളിലേക്ക് പരീക്ഷ പാസായാൽ മാത്രമേ വിസ ലഭിക്കൂ. സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 2021 മാര്‍ച്ചില്‍ ആരംഭിച്ച സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി.

ഈ പരീക്ഷ നിര്‍ബന്ധമാണെന്നും ഇതില്ലാതെ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഡല്‍ഹിയിലെ സൗദി എംബസി ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. പരീക്ഷ നടത്തി അതിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിച്ച് വേണം വിസ നേടാൻ. രാജ്യത്തേക്ക് ഒരു വിസയിൽ വന്ന് മറ്റു ജോലികളിലേക്ക് കയറുന്നത് തടയുകയും യോഗ്യതകളില്ലാത്തവർ ജോലികൾ നേടുന്നത് തടയുകയുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

വൈദഗ്ധ്യ പരീക്ഷ ആവശ്യമായ വിഭാഗങ്ങൾ ഇവയാണ്:

ബില്‍ഡിംഗ് ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് (ഹീലിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷന്‍), ഓട്ടോമോട്ടീവ് ഇലകീട്രീഷ്യന്‍, പ്ലംബര്‍, പൈപ്പ് ഫിറ്റര്‍, വെല്‍ഡര്‍, ഡ്രില്ലിംഗ് റിഗ് ഇലക്ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ എക്യുപ്മെന്റ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ എക്യുപ്മെന്റ് മെയിന്റനന്‍സ് വര്‍ക്കര്‍, ഇലക്ട്രിക്കല്‍ എക്യുപ്മെന്റ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോമേഴ്സ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ പാനല്‍ അസംബ്ലര്‍, ഇലക്ട്രിക്കല്‍ കേബിള്‍ കണക്ടര്‍, ഇലക്ട്രിക്ക് പവര്‍ ലൈന്‍സ് വര്‍ക്കര്‍, ഇലക്ട്രോണിക്ക് സ്വിച്ച്ബോര്‍ഡ് അസംബ്ലര്‍, ബ്ലാക്ക്സ്മിത്ത്, കൂളിംഗ് എക്യുപ്മെന്റ് അസംബ്ലര്‍, അണ്ടര്‍വാട്ടര്‍ വെല്‍ഡര്‍, ഫളെയിം കട്ടര്‍ തുടങ്ങിയ തസ്തികകളിലാണ് തൊഴില്‍ പരീക്ഷ നിര്‍ബന്ധമാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.