കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അശ്വിന്‍, സജില്‍ മഠത്തില്‍, രാജേഷ്, നിഖില്‍, ഷബീര്‍, ജിതിന്‍ രാജ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ അരുണിനെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ആശുപത്രി സുരക്ഷാ നിയമം, അന്യായമായി സംഘം ചേരല്‍, മര്‍ദ്ദനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്.
മെഡിക്കല്‍ സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം. ഓഗസ്റ്റ് 31 ന് രാവിലെ ഒന്‍പതരോടെയാണ് സംഭവം.
രാവിലെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കാണാനെത്തിയ രണ്ടുപേരെ ഈ വഴി പോകാനാകില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൂടുലല്‍ ആളുകളെത്തി ആക്രമണത്തിലേക്ക് മാറുകയായിരുന്നു.
അടികൊണ്ടുനിലത്തുവീണ സുരക്ഷാ ജീവനക്കാരെ കൂട്ടമായി എത്തിയ ആളുകള്‍ ചവിട്ടിക്കൂട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകനും പരുക്കേറ്റു.
Comments are closed for this post.