2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശിവശങ്കറിനു കുരുക്കു മുറുകി; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ഇ.ഡി

കൊച്ചി: സ്വപ്ന സുരേഷ് എല്ലാ കാര്യങ്ങളും ശിവശങ്കറുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് ഇ.ഡി കോടതിയില്‍. 30 ലക്ഷം രൂപ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് കൈമാറിയത് ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇതോടെ ശിവശങ്കറിന്റെ അറസ്റ്റിനുള്ള സാധ്യത തെളിയുകയാണ്.
എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിക്കെതിരേ ഇ.ഡി എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷ് നടത്തി വന്ന സ്വര്‍ണക്കടത്തിനെക്കുറിച്ച് എം.ശിവശങ്കറിന് അറിവില്ലായിരുന്നുവെന്ന് വിശ്വസിക്കാനാവില്ലെന്നും ഇ.ഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വപ്ന സ്വര്‍ണം കടത്തിയും കമ്മിഷന്‍ വാങ്ങിയതുമെല്ലാം ശിവശങ്കര്‍ അറിഞ്ഞിരിക്കണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി വ്യക്തമാക്കുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.