2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘സാഹചര്യം വളരെ മോശമായേക്കാം’; നാലു സംസ്ഥാനങ്ങളില്‍ നിന്ന് കൊവിഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രിംകോടതി

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ നിന്ന് കൊവിഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രിംകോടതി. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളോട് കൊവിഡ് അവസ്ഥാ റിപ്പോര്‍ട്ട് ചോദിച്ചത്. മുന്നൊരുക്കം നടത്തിയില്ലെങ്കില്‍ ഇവിടങ്ങളിലെ സാഹചര്യം അതീവ മോശമായേക്കാമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് അശോഖ് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.പി ഷാ എന്നിവരുടെ ബെഞ്ച് സ്വയമാണ് വിഷയം പരിഗണിച്ചത്. ഡല്‍ഹിയില്‍ കൊവിഡ് സാഹചര്യം വളരെ മോശമാവുകയാണെന്നും നേരിടാന്‍ എന്ത് അധിക പരിശ്രമമാണ് സ്വീകരിച്ചതെന്നും സര്‍ക്കാരിനോട് സുപ്രിംകോടതി ചോദിച്ചു.

ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5.29 ലക്ഷമായി ഉയര്‍ന്ന സാഹചര്യത്തിലാണ് സുപ്രിംകോടതി ഇടപെടല്‍.

ഗുജറാത്ത് സര്‍ക്കാരിനെയും സുപ്രിംകോടതി ശാസിച്ചു. ഗുജറാത്തിലെ അവസ്ഥ ഡല്‍ഹിക്കു തൊട്ടുപിന്നാലെയാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാണിച്ചു. എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും രാഷ്ട്രീയ പരിപാടികളുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും സുപ്രിംകോടതി ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.