2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫ്രഞ്ച് പ്രസിഡന്റിന് ചന്ദനത്തടിയില്‍ തീര്‍ത്ത സിത്താര്‍, ഭാര്യയ്ക്ക് പട്ടുസാരി; മോദി നല്‍കിയ സ്‌നേഹസമ്മാനങ്ങള്‍ ഇങ്ങനെ..

ഫ്രഞ്ച് പ്രസിഡന്റിന് ചന്ദനത്തടിയില്‍ തീര്‍ത്ത സിത്താര്‍, ഭാര്യയ്ക്ക് പട്ടുസാരി; മോദി നല്‍കിയ സ്‌നേഹസമ്മാനങ്ങള്‍ ഇങ്ങനെ..

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ചന്ദനത്തടിയില്‍ നിര്‍മിച്ച സിത്താര്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സിത്താറില്‍ മയിലുകളുടേയും ഗണപതിയുടേയും സരസ്വതി ദേവിയുടേയും രൂപം കൊത്തുപണി ചെയ്തിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ നുറ്റാണ്ടുകളായി നിലനില്‍ക്കുന്ന കലാപാരമ്പര്യത്തിന്റെ പ്രതിനിധാനം കൂടിയാണ് ഈ സിത്താര്‍.

പ്രഥമ വനിത ബ്രിജിത്ത് മാക്രോണിന് പ്രശസ്തമായ പോച്ചമ്പള്ളി പട്ടുസാരിയാണ് പ്രധാനമന്ത്രി സമ്മാനിച്ചത്. അലങ്കാര ചന്ദനപ്പെട്ടിയില്‍ സൂക്ഷിച്ച ഇക്കാട്ട് സാരി നിര്‍മിച്ചിരിക്കുന്നത് തെലങ്കാനയിലെ പോച്ചംപള്ളിയിലാണ്.

കൈത്തറിയില്‍ നെയ്‌തെടുത്ത കശ്മീരി പട്ട് കൊണ്ടുള്ള പരവതാനിയാണ് ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ പ്രസിഡന്റ് യാല്‍ ബ്രൗണ്‍ പിവറ്റിന് മോദി സമ്മാനിച്ചത്. വളരെ മൃദുവായ ഈ പട്ടാണ് ഇവ. കലാകാരന്‍മാരുടെ അസാധാരണ കരവിരുതും ഈ പരവതാനിയില്‍ ദൃശ്യമാണ്. കശ്മീര്‍ മേഖലയിലാണ് ഇവ നിര്‍മ്മിച്ചെടുക്കുന്നത്.

അതേസമയം സൗഹൃദത്തിന്റെ പ്രതീകമെന്ന നിലയില്‍ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന് മാര്‍ബിളില്‍ തീര്‍ത്ത ഇന്‍ലേ വര്‍ക്ക് ടേബിളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത്. മാര്‍ബിളില്‍ വിലയേറിയ കല്ലുകള്‍ അലങ്കരിച്ചാണ് ഈ വര്‍ക്ക് ടേബിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ബിളിന് പേര് കേട്ട രാജസ്ഥാനിലെ മക്രാനയില്‍ നഗരത്തില്‍ നിന്നാണ് വര്‍ക്ക് ടേബിളിനായുള്ള മാര്‍ബിള്‍ ശേഖരിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വിലയേറിയ കല്ലുകള്‍ വര്‍ക്ക് ടേബിളില്‍ വെച്ച് പിടിപ്പിക്കുകയായിരുന്നു.

ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാച്ചറിന് ചന്ദനത്തടിയില്‍ കൊത്തിയ ആനയാണ് പ്രധാനമന്ത്രി സമ്മാനിച്ചത്.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മോദി ഫ്രാന്‍സിലെത്തിയത്. മോദിക്ക് ഫ്രാന്‍സിലെ സിവിലിയന്‍സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ‘ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലിജിയന്‍ ഓഫ് ഓണര്‍’ പ്രസിഡന്റ് സമ്മാനിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.