തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് അവിടേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ചു മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി.ജി കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ(32) സഹോദരി ശാരിമോള്‍(31) എന്നിവര്‍ മരിച്ചത്.
ശനിയാഴ്ച രാത്രി 9.30-ഓടെ വാഴമുട്ടം ബൈപ്പാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്തായിരുന്നു അപകടം. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. ഇവരെ നാട്ടുകാരും ഹൈവേ പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഐശ്വര്യ ആശുപത്രിയിലേക്ക് പോകും വഴിയും ശാരിമോള്‍ ചികിത്സയിരിക്കെയുമാണ് മരിച്ചത്.
ഐശ്വര്യയുടെ ഭര്‍ത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. വിവരമറിഞ്ഞ സഹോദരികള്‍ അവിടേയ്ക്കു പോകുന്നതിന് ബസ് കയറാനായി ബൈപാസിലെത്തിയപ്പോഴാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ കാരണമാണ് ശ്രീജി അത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.
Comments are closed for this post.