
ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന് അഞ്ചു വിക്കറ്റ്. വാര്‍വിക്ഷെയറിനായി 24 ഓവറില്‍ 82 റണ്‍സ് മാത്രം വഴങ്ങിയാണ് ഈ നേട്ടം. രണ്ടാം ദിനത്തില്‍ സോമെര്സെറ്റിനെ 219ല്‍ ഒതുക്കാനും സാധിച്ചു.
പാകിസ്താന് ഓപണര്‍ ഇമാമുല്‍ ഹഖ്, ജോര്‍ജ് ബാര്ട്ലെറ്റ്, ജെയിംസ് റ്യൂ, ലൂയിസ് ഗ്രിഗറി, ജോഷ് ഡാവേ എന്നിവരെയാണ് സിറാജ് ഗാലറിയിലേക്ക് മടക്കിയത്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി സിറാജ് മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍ ജയന്ത് യാദവും വാര്‍വിക്ഷെയറിനായി കളിക്കുന്നുണ്ട്. 14 ഓവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
Comments are closed for this post.