തൃശൂര്‍: ഭിന്നശേഷിക്കാരനായ ഗായകന്‍ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണുമരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാംവീട്ടില്‍ പരേതനായ ഹംസയുടെ മകന്‍ അബ്ദുള്‍ കബീര്‍ ആണ് മരിച്ചത് 42 വയസായിരുന്നു.
മതിലകം പുന്നക്കബസാര്‍ ആക്ട്‌സിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ ‘മ്യൂസിക് ഓണ്‍ വീല്‍സ്’ ഗാനമേളയ്ക്കിടെ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
വേദിയില്‍ പാട്ടുപാടിയശേഷം കബീര്‍ ഇറങ്ങിവന്ന് തന്റെ മുച്ചക്ര സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടനെ ആംബുലന്‍സില്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ അംഗമാണ്. ഖബറടക്കം ഇന്ന് മതിലകം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Comments are closed for this post.