2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഒരു ബില്ലില്‍ ഒപ്പിട്ടു; ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണറുടെ സുപ്രധാന നീക്കം

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്കയക്കാന്‍ ഗവര്‍ണറുടെ തീരുമാനം. ലോകായുക്താ നിയമഭേദഗതി, സര്‍വകലാശാല ഭേദഗതി ബില്‍, സഹകരണഭേദഗതി ബില്‍ എന്നിവ ഉള്‍പ്പെടെയാണ് രാഷ്ടര്പതിക്ക് വിട്ടത്.

പൊതുജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. എട്ട് ബില്ലുകളാണ് ഗവര്‍ണറുടെ പക്കലുണ്ടായിരുന്നത്. ഇതില്‍ ഒപ്പിടണമെന്ന് നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങാന്‍ തയ്യാറായില്ല. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ രണ്ട് ഹരജികള്‍ സമര്‍പ്പിച്ചത്. ജനങ്ങളുടെ മൗലികാവകാശം ഗവര്‍ണര്‍ ലംഘിക്കുന്നുവെന്നതായിരുന്നു ഹരജിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇതേതുടര്‍ന്നാണ് പൊതുജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിനുശേഷം ഏഴ് ബില്ലുകളുണ്ട്. ഈ ഏഴ് ബില്ലുകളാണ് ഇപ്പോള്‍ രാഷ്ട്രപതിക്ക് അയക്കാനായി ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്. ലോകായുക്താ നിയമഭേദഗതി ബില്ലാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നാളെയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ഇതിനിടെയാണ് ഗവര്‍ണറുടെ പുതിയ നീക്കം.

ഒരു ബില്ലില്‍ ഒപ്പിട്ടു; ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണറുടെ സുപ്രധാന നീക്കം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.