2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സിദ്ധീഖ് കാപ്പനെതിരേ വീണ്ടും രാജ്യദ്രോഹകേസെടുത്ത് യു.പി പൊലിസ്, കുടുംബം മലപ്പുറം കലക്ടറേറ്റില്‍ സമരം തുടങ്ങി

  • ഹാഥ്‌റസ് സംഭവം നാലിന്, അഞ്ചിനെത്തിയ കാപ്പനെതിരേ കേസെടുത്ത് പൊലിസിന്റെ വിചിത്ര നടപടി

ന്യൂഡല്‍ഹി/ മലപ്പുറം: ഹാഥ്‌റസ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സമരം തുടങ്ങി. സിദ്ധീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബാഗങ്ങള്‍ മലപ്പുറം കലക്ടറേറ്റിനു മുമ്പില്‍ സമരം തുടങ്ങിയത്.

ടി.എന്‍ പ്രതാപന്‍ എം.പി സമരം ഉദ്ഘാടനം ചെയ്തു.അതേ സമയം സിദ്ധീഖ് കാപ്പനെ ഒരു രാജ്യദ്രോഹ കേസില്‍ കൂടി യു.പി പൊലിസ് പ്രതിയാക്കി. ഹാഥ്‌റസില്‍ കലാപശ്രമത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ധീഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. നേരത്തെ മഥുരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെയാണിത്. അതേ സമയം നാലാം തീയതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖിനെ പ്രതിയാക്കിയതെന്നതാണ് വിചിത്രം.

അഞ്ചാം തീയതി ഹാഥ്‌റസിലേക്ക് പോയ സിദ്ദിഖ് കാപ്പനെതിരേയാണ് നാലാം തീയതിയിലുണ്ടായ സംഭവത്തിന്റെ പേരില്‍ പൊലിസ് കേസെടുത്തിരിക്കുന്നത്.പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകം സെക്രട്ടറി കൂടിയായ സിദ്ധീഖ് കാപ്പനെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ കെ.യു.ഡബ്‌ള്യു.ജെ സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.