2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സീദ്ധീഖ് കാപ്പന് നീതി ലഭ്യമാക്കണം, സംസ്ഥാന സര്‍ക്കാറും എം.പിമാരും ഇടപെടണം: എസ് കെ എസ് എസ് എഫ്

കോഴിക്കോട് : ഉത്തര്‍പ്രദേശില്‍ യു എ പി എ ചുമത്തി അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്തായാലും രാജ്യത്ത് ഒരു പൗരന് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നിഷേധിച്ചു കൂടാ.

കോവിഡ് ബാധിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന അദ്ദേഹത്തോട് മനഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണം. ഒരു മലയാളി മാധ്യമ പ്രവര്‍ത്തകന്‍ നേരിടുന്ന ഈ അവകാശ നിഷേധത്തിനെതിരെ കേരള സംസ്ഥാന സര്‍ക്കാറും കേരളത്തിലെ എം.പിമാരും ഇടപെടണം – യോഗം ആവശ്യപ്പെട്ടു.

യോഗതത്തില്‍ പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. യ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍, ഡോ. കെ. ടി ജാബിര്‍ ഹുദവി, ഡോ.ടി അബ്ദുല്‍ മജീദ്, ശഹീര്‍ ദേശമംഗലം, ജലീല്‍ ഫൈസി അരിമ്പ്ര, ആഷിഖ് കുഴിപ്പുറം, ടി.പി സുബൈര്‍ മാസ്റ്റര്‍, ഷഹീര്‍ അന്‍വരി പുറങ്ങ് , ഒ.പി.എം അഷ്‌റഫ്, ഫൈസല്‍ ഫൈസി മടവൂര്‍,ഷമീര്‍ ഫൈസി ഒടമല,അയ്യൂബ് മുട്ടില്‍,നാസിഹ് ലക്ഷദ്വീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.