2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്‌ഐസി യാംബു ആർ സി ഏരിയ കമ്മിറ്റി രൂപവത്‌കരിച്ചു

   യാമ്പു: സമസ്‌ത ഇസ്‌ലാമിക് സെൻറർ യാമ്പു റോയൽ കമ്മീഷൻ ഏരിയ കമ്മിറ്റി നിലവിൽ വന്നു. ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി ചെയർമാൻ ഡോ: ശഫീഖ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം കരുവൻതിരുത്തി അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് വാവൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുഖ്യ രക്ഷാധികാരി മുസ്തഫ മൊറ യൂർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി നേതാക്കളായ ഹസ്സൻ കുറ്റിപ്പുറം, മമ്മുഞ്ഞി കണ്ണൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഒ.പി. അഷ്‌റഫ് മൗലവി നന്ദി പറഞ്ഞു. ശംസുദ്ദീൻ മൗലവി ഖുർആൻ പാരായണം നടത്തി.

    ഭാരവാഹികൾ: അബ്ദുറഹീം കരുവൻതുരുത്തി (മുഖ്യ രക്ഷാധി കാരി), ഡോ: ശഫീഖ് ഹുസൈൻ ഹുദവി (പ്രസി), മൂസ ഹാജി കാസർഗോഡ്, ശംസുദ്ദീൻ മൗലവി, കെ.സി അബ്ദുൽകരീം,ഹംസ അരിമ്പ്ര (വൈസ്. പ്രസി), ഒ .പി. അഷ്‌റഫ് മൗലവി (ജന.സെക്ര), അബ്ദുന്നാസർ കോട്ടക്കൽ, അബ്ദുറസാഖ്, നൗഷാദ് തൂത, അബ്ദുൽ ജലീൽ (ജോ.സെക്ര.), പി. സുബൈർ (ട്രഷ).

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.